Quantcast
Channel: food rss feed
Viewing all 4354 articles
Browse latest View live

വായില്‍ കപ്പലോടിക്കും തേന്‍മിഠായി

$
0
0
തേൻമിഠായി, തേനുണ്ട, തേൻനിലാവ്..കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്ന നൊസ്റ്റു രുചികളിലൊന്നാണ് ഈ തേൻമിഠായിയും. പണ്ട് കഴിച്ച തേൻമിഠായിയുടെ രുചി ഇപ്പോഴും നാവിൽ നിന്നും പോയിട്ടുണ്ടാവില്ല പലർക്കും.എത്ര കഴിച്ചാലും മതിവരാത്ത ഈ തേനുണ്ട എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നറിയാമോ? ചേരുവകൾ ഇഡ്ലി അരി -1 കപ്പ് ഉഴുന്ന് -1/4കപ്പ് ഓറഞ്ച് ഫുഡ് കളർ എണ്ണ പാകത്തിന് പഞ്ചാര 1 കപ്പ് വെള്ളം 1/4 കപ്പ് തയ്യാറാക്കുന്ന വിധം കുതിർത്ത അരിയും ഉഴുന്നും ലേശം വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കുക. അരച്ച മിശ്രിതത്തിലേക് ഒരൽപം ഓറഞ്ച് ഫുഡ് കളർ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി നല്ല കട്ടിക്ക് പഞ്ചസാര സിറപ്പ് ഉണ്ടാക്കിയെടുക്കുക. ശേഷം അരച്ച് വെച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്തു കോരുക. വറുത്ത് കോരി വെച്ചിരിക്കുന്ന ഉരുളകൾ തയ്യാറാക്കി വെച്ചിരിക്കുന്ന പഞ്ചസാര ലായനിയിൽ മുക്കി വെയ്ക്കുക. സെറ്റ് ആകുമ്പോൾ എടുത്ത് ഉപയോഗിക്കാം. Content Highlight:Honey Sugar Candy recipe,Thenmittayi, Sugar Candy

ഉച്ചയൂണിന് ഈ കറി ഉണ്ടോ, എങ്കില്‍ മറ്റൊന്നും വേണ്ട

$
0
0
രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞാൽ വീട്ടമ്മമാരുടെ പ്രധാന ടെൻഷനാണ് ഉച്ചയ്ക്കെന്തുണ്ടാക്കുമെന്ന്. കറിയിൽ വ്യത്യസ്തത കൊണ്ടുവരാനാണ് വീട്ടമ്മമാർ ശ്രമിക്കുന്നതും. വളരെ സിംപിളായി, സൂപ്പർ ടേസ്റ്റിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഒഴിച്ചുകൂട്ടാൻ ഇതാ.. ഗാർലിക് ഒനിയൻ കറി ആവശ്യമുള്ള സാധാനങ്ങൾ സവാള- 1 കൊത്തിയരിഞ്ഞത് സവാള ഇല്ലെങ്കിൽ കുറച്ചധികം ചെറുയുളളി ഉപയോഗിക്കുന്നതും നല്ലതാണ്. തക്കാളി-1 ചെറുതായി അരിഞ്ഞത് വാളൻപുളിയുടെ നീര്-അരക്കപ്പ് വെളുത്തുള്ളി-1 അല്ലികളാക്കിയത് ഉലുവ, കറിവേപ്പില- എണ്ണ താളിക്കാൻ ആവശ്യമായത് ഉപ്പ്,മുളക്,മഞ്ഞൾ, എണ്ണ- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഉലുവ, വെളുത്തുള്ളി എന്നിവയിട്ട് മൂപ്പിച്ചെടുക്കുക ഇതിലേക്ക് വെളുത്തുള്ളിയും സവാളയും ചേർത്ത് വഴറ്റുക. ഇത് എണ്ണയിൽ മൊരിഞ്ഞുവരുമ്പോൾ ഇതിലേക്ക് അരിഞ്ഞുവെച്ച തക്കാളിയും പച്ചമുളകും ചേർക്കാം. (മുളകുപൊടി ചേർക്കുന്നതിനാൽ പച്ചമുളക് നിർബന്ധമില്ല) തക്കാളി വെന്ത് വരുമ്പോൾ ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ആവശ്യാനുസരണം ചേർക്കുക. ഇത് ചെറുതീയിൽ ചൂടാക്കി എടുക്കണം. മസാലപൊടികളെല്ലാം നന്നായി ചേർന്നു വരുമ്പോൾ ഇതിലേക്ക് പുളിനീര് ഒഴിച്ചുകൊടുക്കാം. ആവശ്യമെങ്കിൽ അൽപം കൂടി ഉപ്പും കുരുമുളക് പൊടിയും ചേർക്കാം. ആവശ്യമെങ്കിൽ ഇതിലേക്ക് ഒരു കഷ്ണം ശർക്കരയും ചേർത്ത് കൊടുക്കാം. Content Highlight:Garlic Onion Curry for Lunch, Curry for Lunch

വെറും 3 ചേരുവകള്‍,പതിനഞ്ച് മിനിറ്റ്‌.. ഇതാ ഒരു അടിപൊളി നാലുമണി പലഹാരം

$
0
0
ചായയ്ക്ക് എന്നും ഒരേ പലഹാരം എന്നാണോ വൈകുന്നേരങ്ങളിൽ വീട്ടിൽ കേൾക്കുന്ന പരാതി? ഇതാ വെറും മൂന്ന് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം. തേങ്ങാപ്പാൽ കിണ്ണത്തപ്പം ആവശ്യമുള്ള സാധനങ്ങൾ അരിപ്പൊടി- 3 കപ്പ് പഞ്ചസാര- അര കപ്പ് തേങ്ങാപ്പാൽ- 1 കപ്പ് തയ്യാറാക്കുന്ന വിധം വറുത്ത അരിപ്പൊടിയിലേക്ക് തേങ്ങാപ്പാൽ ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. വേണമെങ്കിൽ ഒരു നുള്ള് ഉപ്പും ചേർക്കാം. അത്യാവശ്യം കട്ടിയിലുള്ള ഈ മിശ്രിതത്തിലേക്ക് കുറച്ച് ജീരകം ചേർക്കുക. (അലങ്കാരത്തിന് വേണ്ടി മാത്രം) അടിഭാഗം കട്ടിയുള്ള ഒരു പരന്ന പാത്രത്തിലേക്ക് ഈ മാവ് നന്നായി ഇളക്കി ഒഴിക്കുക. ഇത് ആവിയിൽ വെച്ച് വേവിച്ചെടുക്കുക. വെന്ത് വരുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് ചായയുടെ കൂടെ കഴിക്കാം. Content Highlights:Simple Snacks for evening tea

കറിയില്‍ ഉപ്പു കൂടിയോ? കുറയ്ക്കാന്‍ രണ്ട് എളുപ്പവഴികള്‍

$
0
0
പാചകം ചെയ്യുന്ന വീട്ടമ്മമാരുടെ ഏറ്റവും വലിയ സങ്കടം കറിയിൽ ഉപ്പോ എരുവോ പുളിയോ ഒക്കെ കൂടി പോകുന്നതാണ്. എന്തെങ്കിലും കുറഞ്ഞാൽ അത് കൂട്ടാൻ കഴിയും. എന്നാൽ കൂടി പോയാൽ കുറയ്ക്കുക എളുപ്പമല്ല. പ്രത്യേകിച്ച് ഉപ്പും എരിവും കൂടിയാൽ. ബാക്കി എല്ലാ രീതിയിലും നല്ല രുചികരമായ കറിയായിരിക്കും. പക്ഷേ എന്തെങ്കിലും ഒന്നു കൂടിപ്പോയാൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. ആ കറിയുണ്ടാക്കാൻ എടുത്ത എല്ലാ കഷ്ടപ്പാടും വെറുതെയായി. കറിയിൽ ഉപ്പു കൂടിപ്പോയാൽ വീട്ടമ്മമാർക്ക്പെട്ടെന്ന് ചെയ്യാൻ പറ്റുന്ന രണ്ട് വിദ്യകളുണ്ട്. 1, കറി പാകമായതിനു ശേഷം ഉപ്പുകൂടി എന്നു മനസിലായാൽ ഒരു ഉരുളക്കിഴങ്ങ് പാതിവേവിച്ച് കഷ്ണങ്ങളാക്കി കറിയിൽ ഇടുക. അരമണിക്കൂറിനു ശേഷം ഉരുളക്കിഴങ്ങ് എടുത്തു മാറ്റം. ഇത് കറിയിൽ കൂടുതൽ വന്ന ഉപ്പ് കുറയ്ക്കാൻ സഹായിക്കും. അരമണിക്കൂറിനു ശേഷം ഉരുളക്കിഴങ്ങ് എടുത്തു മാറ്റുമ്പോൾ കറിക്ക് പാകത്തിനുള്ള ഉപ്പായിരിക്കും ഉണ്ടാകുക. കറി വയ്ക്കുന്ന സമയത്ത് തന്നെ ഉപ്പു കൂടിയ കാര്യം തിരിച്ചറിഞ്ഞാൽ വേവിക്കാതെ തന്നെ ഉരുളക്കിഴങ്ങ് കറിയിൽ ഇടാവുന്നതാണ്. കറിയിൽ കിടന്ന് കിഴങ്ങ് വെന്തുകൊള്ളും. കറി വാങ്ങി 10 മിനിറ്റിനു ശേഷം കിഴങ്ങ് എടുത്തു മാറ്റുക. 2, രണ്ടാമത് ചെയ്യാൻ കഴിയുന്നത് കറി അടുപ്പിൽ നിന്ന് വാങ്ങിവച്ച ശേഷം മരക്കരി വൃത്തിയായി കഴുകിയ ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് കറിക്കുള്ളിൽ ഇടുക. രണ്ടോ മൂന്നോ കരിക്കട്ടകൾ ഇങ്ങനെ ഇടണം.അരമണിക്കൂറിനു ശേഷം ഇവ മാറ്റുമ്പോൾ കറിക്ക് പാകത്തിനുള്ള ഉപ്പായിരിക്കും ഉണ്ടാകുക.

തേനില്ലെങ്കിലും തേന്‍കുഴലുണ്ടാക്കാം

$
0
0
തേൻകുഴൽ എന്നാണ് പേരെങ്കിലും തേനിന്റെ അംശം പോലും ഇതിലില്ല. വളരെ സോഫ്റ്റായ ഒരിനം മുറുക്കാണിത്. ഏറെ രുചികരവും ഉണ്ടാക്കാൻ വളറെ ഈസിയുമാണ് ഈ തേൻകുഴൽ ആവശ്യമുള്ള സാധനങ്ങൾ ഉഴുന്നുപരിപ്പ്-കാൽ കപ്പ് പത്തിരിപ്പൊടി-ഒന്നേ കാൽ കപ്പ് ജീരകം-ഒരു ടീസ്പൂൺ വെണ്ണ-ഒരു ടേബിൾ സ്പൂൺ കായം പൊടി-ഒരു നുള്ള് വെള്ളം, ഉപ്പ്, എണ്ണ- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഉഴുന്ന് വറുത്തശേഷം നല്ല മിനുസമായി പൊടിച്ചെടുക്കണം. ഇതിലേക്ക് പത്തിരിപ്പൊടി, ജീരകം, ഉപ്പ്, വെണ്ണ, കായം എന്നിവ ചേർത്ത് വെള്ളം കൂട്ടി നന്നായി കുഴച്ച് മാറ്റി വെയ്ക്കുക ഇടിയപ്പം ഉണ്ടാക്കുന്ന അച്ചിൽ മുറുക്കിന്റെ ചില്ലിടണം. ഇതിൽ അൽപം എണ്ണ തടവിയശേഷം തയ്യാറാക്കി കൂട്ടി പകുതിയോളം നിറയ്ക്കുക. ഇനി എണ്ണ തടവിയ ഒരു തവിയിലേക്ക് ഈ കൂട്ട് മുറുക്കിന്റെ ആകൃതിയിൽ പഴിഞ്ഞെടുക്കണം. ചീനച്ചട്ടിയിൽ എണ്ണ തിളയ്ക്കുമ്പോൾ മുറുക്കുകൾ ഒന്നൊന്നായി ഇട്ട് ബ്രൗൺ നിറമാകുന്നതു വരെ മൂപ്പിച്ചെടുക്കുക. Content Highlights:Easy Snack Recipe

കേരളീയനുമല്ല, തമിഴനുമല്ല..പിന്നെ ഏതാണീ ഇഡ്ഡലിയുടെ ജന്മദേശം?

$
0
0
പ്രഭാതഭക്ഷണത്തിൽ ഒരുവട്ടമെങ്കിലും ഇഡ്ഡലി കഴിക്കാത്തവരായി കേരളത്തിൽ ആരുംതന്നെ ഉണ്ടാകാൻ സാധ്യതയില്ല. അരിയും ഉഴുന്നും അരച്ചെടുത്തുണ്ടാക്കുന്ന മാവിൽ നിന്നാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്. സാമ്പാർ, ചമ്മന്തി എന്നിവ കൂട്ടിയാണ് സാധാരണ ഇഡ്ഡലി കഴിക്കുന്നത്. 1000-ത്തിനു മേൽ വിവിധ തരത്തിലുള്ള ഇഡ്ഡലി ഉണ്ടെന്നാണ് പറയപ്പെടുന്നത്. ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂർ, ബർമ തുടങ്ങിയ രാജ്യങ്ങളിലും ഇഡ്ഡലി ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്നുണ്ട്. ഇഡ്ഡലിയുടെ ഈ പ്രാധാന്യമെല്ലാം കണക്കിലെടുത്ത് മാർച്ച് 30-ന് വേൾഡ് ഇഡ്ഡലി ഡേ ആയി ആഘോഷിക്കുന്നു. ഇതൊക്കെയാണെങ്കിലും, ഇഡ്ഡലിയുടെ ഉദ്ഭവം കേരളത്തിൽ അല്ല എന്ന് പറയുകയാണെങ്കിൽ ഒരു ഞെട്ടൽ കേരളീയനിൽ ഉണ്ടാകാം. അപ്പോൾ ഇഡ്ഡലിയുടെ ഉത്ഭവം തമിഴ്നാട്, കർണാടക എന്നു വേണ്ട ഇന്ത്യയിലേ അല്ല എന്ന് പറഞ്ഞാലോ? ഇഡ്ഡലിയുടെ ചരിത്രം ഇഡ്ഡലി എന്നത് ഇന്ന് ദക്ഷിണ ഭാരതത്തിന്റെ ഭക്ഷണരീതി എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇഡ്ഡലിയുടെ ഉദ്ഭവത്തെ കുറിച്ച് വിവിധ കഥകളാണുള്ളത്. എ.ഡി. 1250-ന് ശേഷം മാത്രമേ ഇഡ്ഡലിയെക്കുറിച്ചുള്ള കുറിപ്പുകൾ അല്ലെങ്കിൽ, അവലംബങ്ങൾ ഭാരതത്തിൽ കാണപ്പെട്ടിട്ടുള്ളൂ. പുരാതനരീതിയിലുള്ള ഇഡ്ഡലിയെ പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ വിവിധ രാജ്യങ്ങളിൽ കാണപ്പെടുന്നു. എന്നാൽ, പ്രസിദ്ധ ചരിത്രകാരനും ഭക്ഷണത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള ഗവേഷകനുമായ കെ.ടി. ആചാര്യൻ പറയുന്നത്, ഇഡ്ഡലി ഉണ്ടാക്കാൻ തുടങ്ങിയത് 800-1200 ബി.സി. കാലഘട്ടത്തിലായിരിക്കും എന്നാണ്. ഇന്നത്തെ ഇൻഡൊനീഷ്യയിലെ നാട്ടുരാജ്യങ്ങൾ അക്കാലത്ത് ഹിന്ദു ഭരണാധികാരികൾ (ശൈലേന്ദര, ഈസ്യാന, സഞ്ജയ എന്നീ രാജവംശങ്ങളിലുള്ള) ഭരിച്ചിരുന്നതായി പറയപ്പെടുന്നു. ആചാര്യന്റെ അഭിപ്രായത്തിൽ, പ്രാദേശിക സാമ്രാജ്യത്തിലെ ഹൈന്ദവ രാജാക്കന്മാരുടെ കുശിനിക്കാരായിരിക്കും ആവിയിൽ ഉണ്ടാക്കുന്ന ഇഡ്ഡലിയോട് സമാനതയുള്ള വിഭവം കണ്ടുപിടിച്ചത്. ഇത് പിന്നീട് ആ രാജാക്കന്മാർ ഭാരതം സന്ദർശിച്ചപ്പോൾ 800-1200 ബി.സി. കാലഘട്ടത്തിൽ കൈമാറ്റം ചെയ്യപ്പെട്ടതായിരിക്കാം എന്നതാണ് ഒരു നിഗമനം. എന്നാൽ, ഈ സിദ്ധാന്തം ആധുനിക ഭക്ഷണ ചരിത്രകാരന്മാരായ ലിസി കോളിങ്ഹാം, ക്രിസ്റ്റൻ ഗ്രെമില്യൻ, റെയ്മണ്ട് ഗ്രൂ, മഖ്ദൂം അൽ സലാഹി (സിറിയ), സാഹിറുദ്ദീൻ അഫ്യാബ് (ലെബനൻ) തുടങ്ങിയവർ ചോദ്യം ചെയ്യുന്നു. കയ്റോയിലെ അൽ അസർ സർവകലാശാലാ ലൈബ്രറിയിൽ ലഭ്യമായിട്ടുള്ള റഫറൻസുകൾ സൂചിപ്പിക്കുന്നത്, അറബി കച്ചവടക്കാരാണ് ഇഡ്ഡലിയുടെ പാചകവിധി ദക്ഷിണഭാരതത്തിൽ കൊണ്ടുവന്നതെന്നാണ്. ക്രിസ്തുവർഷം 920-ാമാണ്ടിൽ ശിവകോടി ആചാര്യ കന്നഡയിൽ എഴുതിയ ഒരു കൃതിയിൽ സമാനമായ ഒരു ഭക്ഷ്യവസ്തുവിനെ പറ്റി പരാമർശിക്കുന്നു. അതിൽ ഉഴുന്ന് മാത്രമാണ് ഉപയോഗിച്ചിരുന്നത്. കന്നട ഭാഷയിലെ വഡ്ഢാ രാധനെ എന്ന കൃതിയിലും ഇഡ്ഡലിയെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ചിലപ്പോൾ ഭാരതത്തിൽ ആദ്യമായി ഇഡ്ഡലി ഉണ്ടാക്കിയത് കർണാടകയിൽ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. കർണാടകയിലെ രാജാവായിരുന്ന സോമേശ്വര മൂന്നാമന്റെ കാലത്ത് (ക്രി.വ. 1130) സംസ്കൃതത്തിൽ തയ്യാറാക്കിയ മാനസോല്ലാസ എന്ന സർവവിജ്ഞാനകോശത്തിൽ ഇഡ്ഡലി ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. 17-ാം നൂറ്റാണ്ട് വരെ ഇഡ്ഡലിയിൽ അരി ചേർത്തിരുന്നതിന് തെളിവുകൾ ഒന്നുംതന്നെ ഇല്ല. അരി, മാവുപുളിക്കൽ ത്വരിതപ്പെടുത്തുന്നതുകൊണ്ടാവാം ചേർത്തു തുടങ്ങിയത്. അങ്ങനെ ഇഡ്ഡലിയുടെ ഉദ്ഭവത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോഴും ഗവേഷകരും ചരിത്രകാരന്മാരും തുടരുന്നു... ഇഡ്ഡലി എന്ന വാക്കിന്റെ ഉദ്ഭവത്തെക്കുറിച്ചും പല കഥകളുണ്ട്. ചില ചരിത്രകാരന്മാർക്കനുസരിച്ച് ഇഡ്ഡലിഗെ എന്ന വാക്കിൽനിന്ന് ഉരിത്തിരിഞ്ഞാണ് ഇഡ്ഡലി എന്ന വാക്കുണ്ടായത്. ഇഡ്ഡലിഗെ എന്നത് കന്നഡ ഭാഷയിൽ ശിവകോട്ടാചാര്യ എഴുതിയ കന്നഡ കൃതിയിലുണ്ടെന്നാണ് പറയപ്പെടുന്നത്. മറ്റൊരു കൂട്ടരുടെ വാദം, പന്ത്രണ്ടാം നൂറ്റാണ്ടിലെ സംസ്കൃത പാഠത്തിൽ സൂചിപ്പിക്കപ്പെട്ട ഒരു വാക്കായ ഇഡാരികാ എന്ന വാക്കിൽ നിന്നാണ് ഇഡ്ഡലി ഉണ്ടായതെന്നാണ്. ഇതൊക്കെയാണ് ചരിത്രമെങ്കിലും, ഇന്നു കാണുന്ന ഇഡ്ഡലിയുടെ രൂപവും പാചകവിധിയും തീർച്ചയായും ഉണ്ടാക്കിയെടുത്തത് ദക്ഷിണഭാരതത്തിൽ തന്നെയായിരിക്കും. വിവിധതരം ഇഡ്ഡലികൾ ഇന്ത്യയുടെ തെക്കൻ ഭാഗത്ത് പലതരത്തിലുള്ള ഇഡ്ഡലികൾ കണ്ടുവരുന്നു. ഇത് ആകൃതിയിലും വലിപ്പത്തിലും വ്യത്യസ്തമാണ്. എന്നാൽ, കൂട്ടുകറി എല്ലായിടത്തും ഒന്നുതന്നെയാണ്, സാമ്പാറും ചമ്മന്തിയും. ചില പ്രധാന ഇഡ്ഡലി പേരുകളാണ് താഴെ കൊടുത്തിരിക്കുന്നത് : റവ ഇഡ്ഡലി, റാഗി ഇഡ്ഡലി, മൈസൂർ ഇഡ്ഡലി, കാഞ്ചീപുരം ഇഡ്ഡലി, മിനി ഇഡ്ഡലി, തട്ടിഡ്ഡലി, സാമ്പാർ ഇഡ്ഡലി, രാമശ്ശേരി ഇഡ്ഡലി എന്നിങ്ങനെ പട്ടിക നീളുന്നു. ഇഡ്ഡലി അത്ര ചില്ലറക്കാരനല്ല. ദി ഡിഫെൻസ് ഫുഡ് റിസർച്ച് ലബോറട്ടറി (ഡി.എഫ്.ആർ.എൽ.) ഉണ്ടാക്കിയിട്ടുള്ള ഒരു ഇഡ്ഡലിയാണ് സ്പേസ് ഇഡ്ഡലീസ്. ആദ്യത്തെ മനുഷ്യനിർമിത ശൂന്യാകാശ പദ്ധതിക്ക് പോകേണ്ടവർക്കു വേണ്ടി വികസിപ്പിച്ചതാണിത്. ഇഡ്ഡലിയുടെ ആരോഗ്യ ഗുണങ്ങൾ കാർബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനുകളുടെയും ഒരു വലിയ സ്രോതസ്സാണ് ഇഡ്ഡലി. ഫെർമെന്റേഷൻ പ്രക്രിയ പ്രോട്ടീനുകളുടെ ജൈവഗുണം വർധിപ്പിക്കുകയും വിറ്റാമിൻ ബി ഭക്ഷണത്തിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ആവിയിൽ പാകപ്പെടുത്തിയെടുക്കുന്നതു കൊണ്ട് കൊഴുപ്പു കുറവാണ്. ഇഡ്ഡലി ദഹിക്കാൻ വളരെ എളുപ്പമുള്ള ഒന്നാണ്. ഒരു ഇഡ്ഡലിയിൽ ഏകദേശം 2 ഗ്രാം പ്രോട്ടീൻ, 2 ഗ്രാം ഭക്ഷണ ഫൈബർ, 8 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ കാണാം. ആരോഗ്യമുള്ള മുതിർന്നവർക്ക് പ്രതിദിനം 50 ഗ്രാം പ്രോട്ടീൻ, 225 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ ആവശ്യമാണ്. മതിയായ പ്രോട്ടീൻ പേശികളെ നന്നാക്കാനും കാർബോഹൈഡ്രേറ്റുകൾ ഊർജം നൽകുന്നതിനും സഹായിക്കുന്നു. Content Highlight:Where Did the Idli Come From, Iddli Healthy Breakfast

ഇടിയപ്പം ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ..

$
0
0
ഇടിയപ്പം നമ്മുടെ പതിവ് പ്രഭാതഭക്ഷങ്ങളിലൊന്നാണ്. സാധാരണ ഇടിയപ്പം കഴിച്ച് മടുത്തെങ്കിൽ ഇനി വളരെ വ്യത്യസ്തമായ ബനാന ഇടിയപ്പം ഒന്നു ട്രൈ ചെയ്ത് നോക്കൂ.. ബനാന ഇടിയപ്പം ചേരുവകൾ ഏത്തപ്പഴം- 3 എണ്ണം അരിപ്പൊടി വറുത്തത്-ഒരു ഗ്ലാസ് നെയ്യ്-ഒരു ടീസ്പൂൺ പഞ്ചസാര-2 ടേബിൾ സ്പൂൺ ഉപ്പ്-ഒരു നുള്ള് തേങ്ങ-ഒരു മുറി ചിരകിയത് ഏലയ്ക്കാപ്പൊടി-ഒരു ടീസ്പൂൺ ജീരകം പൊടിച്ചത്-ഒരു ടീസ്പൂൺ പഞ്ചസാര-4 ടേബിൾ സ്പൂൺ തയ്യാറാക്കുന്ന വിധം ഏത്തപ്പഴം മിക്സിയിൽ അടിച്ചെടുക്കുക. ഏത്തപ്പഴം ഒഴികെ ബാക്കി ചേരുവകളെല്ലാം കൂടി തിളച്ച വെള്ളത്തിൽ കുഴച്ചെടുക്കുക. ഇനി അതിലേക്ക് ഏത്തപ്പഴം അടിച്ചതും കൂടി ചേർത്ത് നന്നായി കുഴച്ചുവെയ്ക്കുക. 6 മുതൽ 9 വരെയുള്ള ചേരുവകൾ എല്ലാം കൂടി യോജിപ്പിച്ചുവെയ്ക്കുക. മാവ് ഇടിയപ്പത്തിന്റെ അച്ചിലാക്കി വാഴയിലയിൽ കുറച്ച് ചുറ്റിച്ചിടുക. ഇതിന്റെ മുകളിലായ തേങ്ങാക്കൂട്ട് ഒരു നിരത്തുക. വീണ്ടും മാവ് ചുറ്റിച്ചിടുക. ശേഷം അപ്പച്ചെമ്പിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക. കുട്ടികൾക്കിഷ്ടപ്പെടുന്ന നല്ല സ്വാദുള്ള നാലുമണിപ്പലഹാരമായോ ബ്രേക്ക്ഫാസ്റ്റായോ ഇത് കഴിക്കാം. Content Highlight:Banana Idiyappam, Tasty Banana Idiyappam

അജിനോമോട്ടോ ഇല്ല, 'രുചിനോമോട്ടോ' മാത്രം, ഇതാ കോട്ടൂളി കഫേയിലെ മാസ്റ്റര്‍ ഷെഫ്

$
0
0
ഒരുവർഷംമുമ്പ് ഒരുയുവാവ് കടയിലെത്തി മോഹൻദാസിനോടു പറഞ്ഞു. ഞാൻ മൻസൂർ, ഈ കടയിൽ വ്യത്യസ്ഥമായ ഭക്ഷണമുണ്ടാക്കാം. 56 തരം രുചികളറിയാം. മാലിക്കിന്റെ വാക്കുകളെ വിശ്വസിച്ച കോട്ടുളി ജങ്ഷനിലെ കോട്ടുളി കഫേ ഉടമ മോഹൻദാസിന് തെറ്റിയില്ല. ഒറീസക്കാരൻ മൻസൂർ ഒരുക്കുന്ന കൊതിയൂറുന്ന വിഭവങ്ങൾ തേടിയെത്തുന്നവരുടെ എണ്ണം കൂടുകയാണ് ഒരോദിനവും. കുത്തുപൊറോട്ട, മക്രോണി മസാല, സോയാബീൻ മസാല, സാൻഡ്വിച്ച്, ബർഗർ, ചിക്കൻ ടിക്ക ഒക്കെ രുചിക്കുന്നവർ ഇതരസംസ്ഥാനക്കാരന്റെ കൈപ്പുണ്യത്തെ വാഴ്ത്തുന്നു- വാനോളം. ചിക്കനും പൊറോട്ടയും കൂടി അരിഞ്ഞ് മസാല മിതമായി ചേർത്ത് ഉണ്ടാക്കുന്ന കുത്തുപൊറോട്ടയ്ക്കാണ് കടയിൽ ആവശ്യക്കാരേറെ. തട്ടുകടപോലുള്ള ചെറിയ കഫേയിൽ ചൈനീസ് ഫുഡും ന്യൂഡിൽസുമൊക്കെ കിട്ടുമ്പോൾ ന്യൂജെൻ കുട്ടികളും ഹാപ്പി. കപ്പ ബിരിയാണി, ചിക്കൻ 65, ഗോപി മഞ്ചൂരി, ഗ്രീൻ ചില്ലി, ചിക്കൻ ചില്ലി എന്നിവയൊക്കെ മൻസൂർ തയ്യാറാക്കിയാൽ പ്രത്യേക രുചിയാണെന്ന് കടയുടമയോട് പലരും പറയാറുണ്ട്. ഗ്രീൻ പീസ് എഗ്ഗ് മിക്സ്, എഗ്ഗ് റോൾ, ചിക്കൻ റോൾ, ബീഫ് റോൾ എന്നിവയൊക്കെ ഞൊടിയിടയിൽ മൻസൂർ തയ്യാറാക്കും. ഹൈദരാബാദ് ദം ബിരിയാണിയാണ് മൻസൂറിന്റെ തുറുപ്പ് ചീട്ട്. എട്ടുകൊല്ലമായി മൻസൂർ കേരളത്തിലെത്തിയിട്ട്. മലപ്പുറത്തും വെള്ളിമാടുകുന്നിലും ജോലിചെയ്തിട്ടുണ്ട്. രുചി വർധിപ്പിക്കാൻ കൂടുതൽ മസാലകളോ കൃത്രിമവസ്തുക്കളോ ചേർക്കരുതെന്നാണ് മൻസൂറിന്റെ തിയറി. അജിനോ മോട്ടോ പോലുള്ള രാസവസ്തുക്കൾ ചേർക്കാതെ രുചിനോ മോട്ടോ ഒരുക്കുന്നതിന്റെ രഹസ്യം രസകരമായി മൻസൂർ വിവരിക്കുന്നത് ഇങ്ങനെ: ഓരോ വസ്തുവിനും അതിന്റെ സ്വാഭാവിക രുചിയുണ്ട്. അതിനോട് വെള്ളവും തീയും ഇത്തിരി ഉപ്പും കൃത്യമായി ചേർത്താൽ നല്ല പാചകമാവും. ഭക്ഷണ വൈവിധ്യങ്ങളുടെ നാടായ കോഴിക്കോട്ട് ഇങ്ങനെ ഒരു വിസ്മയംതീർത്ത യുവാവ് ഇതൊക്കെ പഠിച്ചതെങ്ങനെ- പ്ലസ് ടു വിന് ചേർന്നെങ്കിലും തന്റെ വഴി ഹോട്ടൽ മാനേജ്മെന്റാണെന്ന് കരുതി വഴിവിട്ടു നടന്നു. കോഴ്സിനും ചേർന്നു. പിതാവിന് മകനെ പഠിപ്പിക്കാനോ ഫീസ് അടയ്ക്കാനോ നിവൃത്തിയില്ലാതായതോടെ പഠനം പാതിവഴിയിൽ മുടങ്ങി. കേരളത്തിലേക്ക് വണ്ടികയറി. മൻസൂർ മാസ്റ്ററെന്ന് വിളിക്കുന്ന മലപ്പുറത്തുള്ള സിദ്ദിഖ് എന്നയാളാണ് സഹായിച്ചത്. പലതരം ബിരിയാണി ഉണ്ടാക്കേണ്ടതെങ്ങനെ എന്നതിൽ കോഴിക്കോട്ടെ ഒരു ഹോട്ടലിൽ രണ്ടുമാസം ഉപരിപഠനം. ഒറീസ-ബംഗാൾ അതിർത്തിയിലെ മെല്ലേപ്പൂർ ജില്ലയിലെ മുബ്ലാസം ഗ്രാമത്തിൽ നിന്നാണ് മൻസൂർ വരുന്നത്. ഷംസുൽ ഹഖിന്റെയും റാജിയ ബീഗത്തിന്റെയും മകൻ. രണ്ട് അനിയൻമാരും ഒരു സഹോദരിയുമുണ്ട്. അവർക്ക് എനിക്കു വന്നതുപോലെ വരരുത്. അതിനാൽ എല്ലാ മാസവും പൈസ അയച്ചുകൊടുക്കും. അവരുടെ ഫീസിന്- മൻസൂർ മലയാളത്തിൽ പറഞ്ഞു. പ്രതിദിനം 750 രൂപ (രാത്രി വൈകുംവരെ നിന്നാൽ 850 രൂപ ) നല്കുന്നുണ്ടെന്നും ഒരുരൂപപോലും മൻസൂർ വെറുതെയാക്കി കളയാറില്ലെന്നും മോഹൻദാസ് പറഞ്ഞു. പള്ളിയിൽ പതിവായി പ്രാർഥനയ്ക്കു പോകും. ദുശ്ശീലങ്ങളില്ലാത്ത നല്ലവനായ ചെറുപ്പക്കാരൻ- മോഹൻദാസ് നല്കുന്ന സ്വഭാവസർട്ടിഫിക്കറ്റ്. കടയിലെ മറ്റുരണ്ടു ജീവനക്കാർക്കും ഇതേ അഭിപ്രായമാണ്. കുറച്ചു ദിവസത്തേക്ക് നാട്ടിൽ പോകുകയാണ് മൻസൂർ. വെറുതെ ചോദിച്ചു. എന്നെങ്കിലും സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങണമെന്ന് ആഗ്രഹമുണ്ടോയെന്ന്. നാവിന് രുചിക്കൂട്ടൊരുക്കുന്ന കോട്ടൂളി കഫേയിലെ കൊച്ചു ഷെഫ് ഒന്നും പറഞ്ഞില്ല. വരണ്ട, നിർവികാരമായ ചിരിയോടെ അവന്റെ മാലിക്കിനെ നോക്കി. അത്രമാത്രം. Content Highlight:Kottooli Cafe, Mansoor Kottooli Cafe

മുരിങ്ങയിലയുണ്ടോ? ഉച്ചയൂണിന് എളുപ്പത്തില്‍ ഒരു കറി

$
0
0
ഇലക്കറികൾ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇലക്കറികളിൽ കേമൻ മുരിങ്ങയിലക്കറി തന്നെ ഉണ്ടാക്കിയാലോ! ചേരുവകൾ മുരിങ്ങയില (ഇല അടർത്തിയെടുത്തത്) - 1 കപ്പ് ചുമന്നുള്ളി (ചെറുതായി അരിഞ്ഞത്) - 7-8 അല്ലി തേങ്ങ (തിരുമ്മിയത്) - ഒന്നര കപ്പ് പരിപ്പ് (കുതിർത്തത്) - കാൽ കപ്പ് കുതിർത്ത അരി - 2 സ്പൂൺ വെളിച്ചെണ്ണ - 4 സ്പൂൺ ജീരകം - 1 സ്പൂൺ കടുക് - അര സ്പൂൺ മഞ്ഞൾപൊടി - അര സ്പൂൺ വറ്റൽമുളക് -2 എണ്ണം ചുവന്നുള്ളി - 2 അല്ലി വെളുത്തുള്ളി - 4 അല്ലി കറിവേപ്പില - ഒരു തണ്ട് ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പരിപ്പ് മൂന്നു ചുവന്നുള്ളി കീറിയിട്ട് വേവിച്ചെടുത്ത് മാറ്റിവയ്ക്കുക. ശേഷം തേങ്ങ, ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി, കുതിർത്ത അരി, മഞ്ഞൾപൊടി ഇവ നല്ലത് പോലെ അരച്ചെടുക്കുക. പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു കടുകും വറ്റൽമുളകും ഇട്ടു വഴറ്റുക. കടുക് പൊട്ടിക്കഴിയുമ്പോൾ ഇതിലേക്ക് മുരിങ്ങയില കൂടിയിട്ടു വഴറ്റുക. നേരത്തേ വേവിച്ചു വച്ചിരിക്കുന്ന പരിപ്പിലേക്ക് തേങ്ങ അരച്ചതും ഉപ്പും വെള്ളവും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത് വഴറ്റിയ മുരിങ്ങയിലയിലേക്ക് ഒഴിക്കുക. നല്ലതുപോലെ പതഞ്ഞു വരുമ്പോൾ വാങ്ങി വെക്കുക, തിളക്കരുത്, തിളച്ചു പോയാൽ ടേസ്റ്റ് നന്നാവില്ല. ഇനി, മറ്റൊരു പാനിൽ 2 സ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ചുമന്നുള്ളി ഇട്ട് വഴറ്റുക. ചുമന്നുള്ളി സ്വർണനിറം ആകുന്നതു വരെ വഴറ്റി കറിവേപ്പിലയും ചേർത്ത് വാങ്ങി വെച്ചിരിക്കുന്ന കറിക്ക് മുകളിൽ ഒഴിക്കുക. Content Highlights: Muringa leaves curry, drumstick tree leaves curry, moringa leaves curry, easy cooking ,simple cooking recipes

ഭക്ഷണം പാത്രത്തിന്റെ ചുവട്ടില്‍ കരിഞ്ഞു പിടിച്ചാല്‍ എന്തു ചെയ്യണം? സൂപ്പര്‍ ടിപ്‌സ്

$
0
0
പാചകം ചെയ്യുന്ന കറിയോ മറ്റുഭക്ഷണ സാധനങ്ങളോ അൽപ്പം അശ്രദ്ധ മൂലം പാത്രത്തിന്റെ ചുവട്ടിൽ പിടിക്കുന്നത് വീട്ടമ്മമാരെ അലട്ടുന്ന വലിയ പ്രശ്നമാണ്. വളരെ രുചികരമായി പാകം ചെയ്ത ഭക്ഷണമാകും അൽപ്പം അശ്രദ്ധ കൊണ്ട് പാകം ചെയ്യുന്ന പാത്രത്തിന്റെ ചുവട്ടിൽ പിടിച്ച് രുചി മുഴുവൻ മാറി പോകുന്നത്. എന്നാൽ അപ്രതീക്ഷിതമായികറി ചുവട്ടിൽ പിടിച്ചാൽ ചില എളുപ്പവിദ്യകൾ ചെയ്ത് കറിയുടെ അരുചി കുറയ്ക്കാവുന്നതാണ്. പാകം ചെയ്യുന്ന ആഹാരം പാത്രത്തിന്റെ ചുവട്ടിൽ പിടിച്ചു എന്ന് മനസിലായാൽ ആഹാരം എത്രയും പെട്ടെന്ന് അടുപ്പിൽ നിന്ന് മാറ്റിയ ശേഷം ആഹാരം മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി തണുത്ത വെള്ളത്തിൽ ഇറക്കി വയ്ക്കുക. ശേഷം ചിരകാത്ത തേങ്ങമുറി ആഹാരം വച്ചിരിക്കുന്ന പാത്രത്തിന്റെ നടുവിൽ കമഴ്ത്തി വച്ച് അടപ്പുകൊണ്ട് പാത്രം നന്നായി മൂടി വയ്ക്കുക. 15 മിനിറ്റിന് ശേഷം തേങ്ങ മുറി മാറ്റിയാൽ കറിയുടെ രുചി വീണ്ടെടുക്കാവുന്നതാണ്. ചുവട്ടിൽ പിടിച്ച പാത്രത്തിൽ നിന്ന് ആഹാരം മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റിയ ശേഷം കുരുമുളക് ചെടിയുടെ പച്ചയില നാലഞ്ചെണ്ണം ഞെരടി പാചകം ചെയ്ത ഭക്ഷണത്തിന്റെ ഉള്ളിലിട്ട് അടച്ചുവച്ച ശേഷം അടപ്പുവച്ച് നന്നായി മൂടി വയ്ക്കുക. 15 മിനിറ്റിന് കഴിഞ്ഞ് കുരുമുളകിന്റെ ഇല മാറ്റുമ്പോൾ കറിയ്ക്ക് പഴയ രുചിയായിരിക്കും ഉണ്ടാകുക. cooking tips

മൂന്നുനേരവും ഈ ഭക്ഷണം മാത്രം, സാറ വണ്ണം കുറച്ചത് ഇങ്ങനെ

$
0
0
ബിടൗണിലെ പുത്തൻ താരോദയങ്ങളിലൊന്നാണ് നടൻ സെയ്ഫ് അലി ഖാന്റെ പുത്രിയായ സാറ അലി ഖാൻ. സിനിമയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് വണ്ണത്തിന്റെ പേരിൽ ഏറെ വിമർശിക്കപ്പെട്ട താരമാണ് സാറ. എന്നാൽ അതിശയിപ്പിക്കുന്ന മാറ്റത്തോടെയാണ് സാറയെ പിന്നീട് കണ്ടത്. പിസിഒഡി മൂലമാണ് താൻ വണ്ണം വച്ചിരുന്നതെന്ന് സാറ പറയുകയും ചെയ്തിരുന്നു. ഡയറ്റിൽ വരുത്തിയ ആരോഗ്യകരമായ മാറ്റമാണ് തന്റെ വണ്ണം കുറയാൻ കാരണമായതെന്നാണ് സാറ പറയുന്നത്. തന്റെ കോളേജ് കാലങ്ങളിൽ ജങ്ക് ഫൂഡിനോട് ആവേശം കാണിച്ചിരുന്ന സാറയുടെ പ്രിയപ്പെട്ട ഭക്ഷണം പിസയായിരുന്നു. 96 കിലോയിലേക്കെത്തിയതോടെ സാറ വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി ചിന്തിച്ചു. ആദ്യത്തെ സ്റ്റെപ്പ് പിസ കഴിക്കില്ലെന്ന തീരുമാനമായിരുന്നു. ഇതിനു പുറമെ മറ്റു രണ്ടു ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയതുകൂടി താരത്തിന്റെ വണ്ണം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. ഫിറ്റ്നസ് സീക്രട്ടിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവേയാണ് ഡയറ്റിൽ ഉൾപ്പെടുത്തിയ മാറ്റങ്ങളെക്കുറിച്ച് സാറ പങ്കുവച്ചത്. ചിക്കനും മുട്ടയുമാണ് സാറയുടെ ഡയറ്റിലെ പ്രധാന ഭക്ഷണങ്ങൾ. അതും ദിവസത്തിൽ മൂന്നുനേരവും ഇതു മാത്രമാണ് കഴിച്ചിരുന്നതെന്നും സാറ പറയുന്നു. കീറ്റോ ഡയറ്റ് തനിക്കു ഫലിക്കാത്തതിനാലാണ് അത് പിന്തുടരാതിരുന്നതെന്നും സാറ വ്യക്തമാക്കി. ഹോളിവുഡ് താരം വിക്ടോറിയ ബെക്കാമും ചിക്കനും മുട്ടയും മാത്രം ഉൾപ്പെട്ട ഡയറ്റ് ശീലിച്ചാണ് ഫിറ്റ്നസ് കാത്തുസൂക്ഷിച്ചിരുന്നത്. Content Highlights:Sara Ali Khan eats the same meal everyday

ഇന്ന് പിസ്സാ ഉണ്ടാക്കിയാലോ....

$
0
0
ഒന്നു ശ്രമിച്ചാൽ നല്ല രുചികരമായ പിസ്സാ വീട്ടിൽ ഉണ്ടാക്കാം. അവശ്യമായ സാധനങ്ങൾ ഇളം ചൂടുപാൽ- 1 കപ്പ് ഡ്രൈയീസ്റ്റ്- 1 ടീസ്പൂൺ പഞ്ചസാര- 1 ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് -1 ടീസ്പൂൺ വെണ്ണ- 1 ടീസ്പൂൺ മൈദ- 200 ഗ്രാം ഒലീവ് ഓയിൽ- 1 ടീസ്പൂൺ പിസ്സാ സോസ്- ( മൂന്നു തക്കാളി ചൂടുവെള്ളത്തിൽ ഇട്ടു തൊലിയും കുരുവും കളഞ്ഞ് അരച്ചെടുക്കുക. ഒരു പാനിൽ ഒരു ടീസ്പൂൺ ഒലീവ് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ 8 വെളുത്തുള്ളി അരിഞ്ഞത് ഇട്ട് പാകമായി വരുമ്പോൾ അര ടീസ്പൂൺ കാശ്മിരി ചില്ലിയും കാൽ ടീസ്പൂൺ കുരുമുളകു പൊടിയും ഒരു നുള്ള് ഉപ്പും േചർത്ത കുറിക്കിയെടുക്കാം) ടോപ്പിങ്ങിന് ആവശ്യമായവ- ( ചേരുവകൾ ചതുരത്തിൽ അരിയണം) മോസറല്ല ചീസ് - 150 ഗ്രാം കാപ്സിക്കം- (മഞ്ഞയോ പച്ചയോ ലഭ്യമായവ ചേർക്കാം) പകുതി വീതം കുരുകളഞ്ഞ് പഴുത്തതക്കാളി-1 എണ്ണം വലിയ ഉള്ളി- 1 തയ്യാറാക്കുന്ന വിധം ചൂടുപാൽ, ഡ്രൈയീസ്റ്റ്, പഞ്ചസാര, എന്നിവ ഒരു ബൗളിൽ നന്നായി ഇളക്കി 10 മിനിറ്റ് അടിച്ച ശേഷം പൊങ്ങിവരാൻ അനുവദിക്കുക. പൊങ്ങിയ യീസ്റ്റ് ബൗളിൽ കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കി അതിൽ വെളുത്തുള്ളി അരിഞ്ഞത്, വെണ്ണ, മൈദ, ഒലീവ് ഓയിൽ എന്നിവ ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ച് ഒലീവ് ഓയിൽ മുകളിൽ തടവി രണ്ടു മണിക്കൂർ ഈർപ്പം കയറാത്ത രീതിയിൽ പൊതിഞ്ഞു വയ്ക്കുക. ശേഷം പിസ്സാ പാനിൽ വെണ്ണ തടവി പൊങ്ങിയ മാവ് ആവശ്യത്തിനെടുത്ത് കൈകൊണ്ട് പരത്തി ഒരു ഫോർക്ക് ഉപയോഗിച്ച് കുത്തുകൾ ഇടുക. അരികിൽ നിന്ന് അരയിഞ്ച് ഒഴിവാക്കി 2 ടീസ്പൂൺ പിസ്സാ സോസ് അരികുകളിൽ തേച്ചു പിടിപ്പിക്കുക. അതിനു മുകളിൽ ഗ്രേറ്റ് ചെയ്ത മോസറല്ല ചീസ്, ഒറിഗാനോ, ഹേബ്സ് എന്നിവ വിതറുക. ശേഷം ചതുരത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന കാപ്സിക്കം, തക്കാളി എന്നിവ മനോഹരമായ രീതിയിൽ വിതറുക. വീണ്ടും മോസറല്ല ചീസ് വിതറിയ ശേഷം ചട്ടുകം ഉപയോഗിച്ച് മൃതുവായി അമർത്തം. 180 ഡിഗ്രി സെൽഷ്യസ് 10 മിനിറ്റ് പ്രീഹിറ്റ് ചെയ്ത ശേഷം 15 മിനിറ്റ് 180 ഡിഗ്രി സെൽഷ്യസിൽ പാകം ചെയ്യാം..... Content Highlights:how to prepare pizza in home

മുരിങ്ങ നിസാരക്കാരനല്ല, 2020-ഓടെ മുരിങ്ങയുടെ ആഗോളവിപണി 47,250 കോടി രൂപ കടക്കും

$
0
0
കോട്ടയ്ക്കൽ: മുരിങ്ങയുടെ ജന്മദേശമാണ് ഇന്ത്യ. എന്നാൽ, മുരിങ്ങ ഒരു അദ്ഭുതഭക്ഷണമായി ലോകവിപണി കീഴടക്കുന്നകാര്യം എത്രപേർക്കറിയാം? ആഗോളവിപണിയിൽ മുരിങ്ങ ഉത്പന്നങ്ങളുടെ വാർഷികവിൽപ്പന 27,000 കോടി രൂപയിലേറെയാണ്. കേന്ദ്രസർക്കാരിനുകീഴിലുള്ള അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ കണക്കാണിത്. വർഷംതോറും പത്തുശതമാനത്തോളം വിൽപ്പന വർധിക്കുന്നു. ഇതനുസരിച്ച് 2020-ഓടെ മുരിങ്ങയുടെ ആഗോളവിപണി 47,250 കോടി രൂപ കടക്കും. മികച്ച ഔഷധമായും പോഷകങ്ങൾ നിറഞ്ഞ സൂപ്പർഫുഡായും യൂറോപ്പും അമേരിക്കയും മുരിങ്ങയെ സ്വീകരിച്ചതോടെയാണ് മുരിങ്ങ ഉത്പന്നങ്ങൾക്ക് സാധ്യതയേറിയത്. ലോകാരോഗ്യ സംഘടനയും യൂണിസെഫും മുരിങ്ങയെ സൂപ്പർഫുഡ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ വിപണിനോക്കിയാൽ മുരിങ്ങയുടെ ഡിമാന്റ് മനസ്സിലാക്കാം. ഒരു കിലോഗ്രാം മുരിങ്ങയില ഉണക്കിപ്പൊടിച്ചതിന് 900 മുതൽ 2000 രൂപവരെ വിലയുണ്ട്. അമേരിക്കയിൽ 30 ഡോളർ (2100 രൂപയിലേറെ) വരും. മുരിങ്ങാപ്പൊടിയുടെ 60 കാപ്സൂളിന് 700 രൂപയാണ് വില. മുരിങ്ങക്കുരു എണ്ണ ലിറ്ററിന് ഇന്ത്യയിൽ 3000 രൂപയാണെങ്കിൽ അമേരിക്കയിൽ നാല് ഔൺസിന് 3500 രൂപയാണ്. മുരിങ്ങപ്പൂവിൽനിന്നുള്ള തേനിന്, മുരിങ്ങ ധാരാളമുള്ള തമിഴ്നാട്ടിൽത്തന്നെ സാധാരണ തേനിനെക്കാൾ കിലോയ്ക്ക് 200-ഉം 300-ഉം രൂപ കൂടുതലുണ്ട്. ഇംഗ്ലണ്ടിൽ ബാറുകളിലും മദ്യം കഴിക്കാനെത്തുന്നവർക്ക് കരൾരോഗത്തെ പ്രതിരോധിക്കാൻ മുരിങ്ങയിലപ്പൊടി നൽകുന്നുണ്ട്. ഫിലിപ്പീൻസ്, നൈജീരിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ മുരിങ്ങയുണ്ടെങ്കിലും മികച്ച മുരിങ്ങ ഇന്ത്യയിലേതാണ്. ലോകത്ത് ആവശ്യമായ മുരിങ്ങയുടെ 80 ശതമാനവും ഇവിടെ ഉത്പാദിപ്പിക്കുന്നു. 43,600 ഹെക്ടറിൽ 22 ലക്ഷം ടൺ മുരിങ്ങാക്കായാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. ഇല, പൂവ്, തേൻ തുടങ്ങിയവ വേറെയും. കയറ്റുമതിയിൽ വർഷംതോറും 26 മുതൽ 30 ശതമാനംവരെ വർധനയുമുണ്ട്. ചൈന, അമേരിക്ക, കാനഡ, ദക്ഷിണകൊറിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി. തമിഴ്നാട്, ആന്ധ്ര, കർണാടക, ഒഡിഷ എന്നിവിടങ്ങളിൽ മുരിങ്ങ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നുണ്ടെങ്കിലും കേരളത്തിൽ ഇതിന്റെ സാധ്യത മനസ്സിലാക്കിയിട്ടില്ല. വരുന്നു, മികവിന്റെ കേന്ദ്രം സെന്റർ ഓഫ് എക്സലൻസ് ഇൻ മുരിങ്ങ എന്ന പേരിൽ കന്യാകുമാരിയിലാണ് കേന്ദ്രം ഒരുങ്ങുന്നത്. മുരിങ്ങാകൃഷി, മുരിങ്ങയിൽനിന്നുള്ള വിവിധ ഉത്പന്നങ്ങളുണ്ടാക്കൽ, ഗവേഷണം തുടങ്ങിയ കാര്യങ്ങൾക്ക് ആശ്രയിക്കാവുന്ന കേന്ദ്രമാവും ഇതെന്ന് കേന്ദ്രത്തിന് നേതൃത്വം നൽകുന്ന ഡോ. പി. കമലാസനൻപിള്ള പറഞ്ഞു. മുരിങ്ങാകർഷകർക്ക് ആവശ്യമായ സഹായങ്ങൾ നൽകും. ഏപ്രിലോടെ കേന്ദ്രം പൂർണമായി പ്രവർത്തനസജ്ജമാവും. ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്മെന്റ്, നബാർഡ്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് എന്നിവയുടെ സഹായത്തോടെ സ്റ്റെല്ലാ മേരീസ് എന്ന ട്രസ്റ്റാണ് കേന്ദ്രം ആരംഭിക്കുന്നത്. Content Highlights:drumstick leaves demand in global market

ഈ 'ബിസ്‌ക്കറ്റ് ഐസ്‌ക്രീം' ഈസിയാണ് ഒപ്പം ടേസ്റ്റിയും

$
0
0
ഐസ്ക്രീം ഇഷ്ടമില്ലാത്ത ആരാണുള്ളത്. ബിസ്ക്കറ്റ് കൊണ്ട് വീട്ടിൽ എളുപ്പത്തിൽ ഐസ്ക്രീം ഉണ്ടാക്കാനാവുന്നതാണ്. എളുപ്പത്തിൽ ഉണ്ടാക്കാനാവുന്ന രുചികരമായ ബിസ്ക്കറ്റ് ഐസ്ക്രീം പരീക്ഷിച്ചു നോക്കാം ആവശ്യമായ സാധനങ്ങൾ ബിസ്ക്കറ്റ്- എട്ടോ ഒൻപതോ എണ്ണം പാൽ- ഒരു ഗ്ലാസ് പഞ്ചസാര, വാനില എസൻസ്- ആവശ്യത്തിന് കൊക്കോ പൗഡർ- രണ്ട് ടേബിൾ സ്പൂൺ തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാത്രത്തിൽ പാലൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് ബിസ്ക്കറ്റിട്ട് ഇളക്കി ചേർക്കുക. പഞ്ചസാര ചേർത്ത് വീണ്ടും നന്നായി ഇളക്കുക. അല്പം വാനില എസൻസ് കൂടിചേർത്ത് ഇളക്കി, കുറുക്കിയെടുക്കുക. ചൂടാറിയ ശേഷം കൊക്കോ പൗഡർ ചേർത്ത് ഇളക്കുക. പിന്നീട് ഈ കൂട്ട് മിക്സിയിൽ നന്നായി അടിച്ചെടുത്തോളു. ഇനി ഇഷ്ടമുള്ള ആകൃതിയിൽ പാത്രത്തിലേക്ക് മാറ്റി എട്ട് പത്ത് മണിക്കൂറോളം ഫ്രീസറിൽ വെച്ച് തണുപ്പിക്കണം.ഇത് മുറിച്ചെടുത്ത് ബൗളിലാക്കിയാൽ രസികൻ ബിസ്ക്കറ്റ് ഐസ്ക്രീം തയ്യാർ മിന്നാമിന്നിയിൽ പ്രസിദ്ധീകരിച്ചത്. Content Highlights: biscut ice cream, kids specialrecipes, icecream recipes, simple ice cream recipies, biscut scoop recipe

കുടംപുളിയിട്ട മീന്‍കറിയേ വെല്ലാന്‍ കുടംപുളിയിട്ട ഉരുളക്കിഴങ്ങ് കറി

$
0
0
ഉരുളക്കിഴങ്ങു കറി മലയാളികളുടെ ഇഷ്ടവിഭവമാണ് കുടംപുളിയിട്ട മീൻകറി അതിനേക്കാൾ ഇഷ്ടമാണ് അങ്ങനെയാണെങ്കിൽ കുടംപുളിയിട്ട ഉരുളക്കിഴങ്ങുകറി ഒന്നുണ്ടാക്കി നോക്കിയാലോ... ചേരുവകൾ ഉരുളക്കിഴങ്ങ് നീളത്തിൽ നുറുക്കിയത് -അര കിലോ വെളുത്തുള്ളി അരിഞ്ഞത് -അര ടീസ്പൂൺ ഇഞ്ചി അരിഞ്ഞത് -അര ടീസ്പൂൺ കുടംപുളി വെള്ളത്തിൽ കുതിർത്തിയത് -1 വലിയ കഷണം നീളത്തിൽ അരിഞ്ഞത് -1 വലിയ സവാള തേങ്ങ മുഴുവൻ ചിരകിയത് -1 മഞ്ഞൾപൊടി -1 ടീസ്പൂൺ കടുക് -1 ടീസ്പൂൺ വലുതായി അരിഞ്ഞത് -2 തക്കാളി കറിവേപ്പില -2 തണ്ട് മുളകുപൊടി -2 ടീസ്പൂൺ വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ പച്ചമുളക് നുറുക്കിയത് -4 മല്ലിപ്പൊടി -ഒന്നര ടീസ്പൂൺ ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം ചിരകിയ തേങ്ങ പിഴിഞ്ഞ് 1 കപ്പ് ഒന്നാം പാലും 2 കപ്പ് രണ്ടാം പാലും മാറ്റിവയ്ക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തിലാക്കി വയ്ക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകു പൊട്ടിച്ച ശേഷം അരിഞ്ഞുവച്ചിരിക്കുന്ന സവാള, പച്ചമുളക് ഇവ വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ഇവ ചേർന്നു വഴന്നു കഴിയുമ്പോൾ പേസ്റ്റ് രൂപത്തിലാക്കിയ പൊടികൾ ചേർത്ത് എണ്ണ തെളിയുന്നതുവരെ ചെറു തീയിലിട്ട് വഴറ്റുക. അതിനു ശേഷം തക്കാളിയും ചേർക്കുക. കുഴഞ്ഞ പരുവമായാൽ തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. തിളച്ചുകഴിഞ്ഞാൽ നുറുക്കിയ ഉരുളക്കിഴങ്ങ് ചേർക്കുക. കുറുകിവരുമ്പോൾ കുടംപുളി ചേർക്കുക. അല്പം കൂടി കഴിഞ്ഞാൽ ഒന്നാം പാൽ ചേർക്കാം. ചെറു തീയിലിട്ട് എണ്ണ തെളിയുന്നതു വരെ വേവിച്ച ശേഷം തീ ഓഫ് ചെയ്യാം. ഇതിലേക്ക് കറിവേപ്പിലയും ചേർത്ത ശേഷം ഉപയോഗിക്കാം. Content Highlights: potato curry, easy recipe, potato recipe, easy potato recipe

കപ്പലണ്ടി കൊണ്ടുണ്ടാക്കാം ഹെല്‍ത്തി ദോശ

$
0
0
വെറുതേ കൊറിക്കാൻ മാത്രമല്ല രുചികരമായ വ്യത്യസ്ത വിഭവങ്ങൾ കടല അഥവ കപ്പലണ്ടി കൊണ്ട് സാധ്യമാണ്. കപ്പലണ്ടി കൊണ്ടുണ്ടാക്കുന്ന ഹെൽത്തി ദോശ നാവിൽ രുചിയുടെ മേളം തന്നെ തീർക്കും ചേരുവകൾ ഇഡ്ഡലി അരി - 2 കപ്പ് കപ്പലണ്ടി - 1 കപ്പ് ഉലുവ - 1 ടിസ്പൂൺ ഉപ്പ് പാകത്തിന് തയ്യാറാക്കുന്ന വിധം ഒരു പാത്രത്തിൽ അരിയും കപ്പലണ്ടിയും ഉലുവയും എടുത്തു വെള്ളം ചേർത്തു നന്നായി കഴുകിയെടുക്കുക. പിന്നീട് വെള്ളം ചേർത്ത് ആറു മണിക്കൂർ കുതിർത്തെടുക്കുക. ശേഷം നന്നായി അരച്ചെടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പ് ചേർത്ത് മാവ് അരമണിക്കൂർ വയ്ക്കുക. ശേഷം ആവശ്യമെങ്കിൽ വെള്ളം ചേർത്ത് ദോശമാവ് പാകത്തിലാക്കി ദോശ ചുട്ടെടുക്കാം Content Highlights:peanut dosa, peanut recipe, peanut easy recipe, types of dosa

മുഖക്കുരുവാണോ പ്രശ്‌നം? പേടിക്കേണ്ട ഭക്ഷണത്തിലൂടെ പരിഹാരമുണ്ട്

$
0
0
എല്ലാവർക്കും മുഖക്കുരു വലിയ പ്രശ്നമാണ്. മുഖക്കുരു ഉണ്ടാകുന്നതുമൂലം സൗന്ദര്യത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് എല്ലാവരെയും സങ്കടത്തിലാക്കുന്നത്. ചില ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത്. ഈ പ്രശ്നങ്ങളെ എളുപ്പത്തിൽ മറികെടക്കാൻ ചില കുറുക്കുവഴികളുണ്ട്. മുഖക്കുരു ഒഴിവാക്കാൻ പ്രധാനമായും ഭക്ഷണ ശീലങ്ങളിൽ ശ്രദ്ധവേണം. ചില പൊടിക്കൈകൾ നോക്കാം ധാരാളം വെള്ളം കുടിക്കുക ഇലക്കറികളും പച്ചക്കറികളും ധാരാളം ഉൾപ്പെടുത്തുക ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ചെറു പഴങ്ങൾ ഉൾപ്പെടുത്തുക. ഞാവൽ, നെല്ലിക്ക, മാതളം എന്നിവ ഉത്തമമാണ്. മുഖക്കുരു പേടിച്ച് ചോക്ലേറ്റ് ഒഴിവാക്കേണ്ടതില്ല. പകരം ഡാർക് ചോക്ലേറ്റ് ഉപയോഗിക്കാം. മധുരം കുറവാണെങ്കിലും ചർമത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ സിങ്ക് ഇതിലുണ്ട്. ഭക്ഷണം കളർഫുള്ളാക്കുക. ഇലകളും പചക്കറികളും പഴങ്ങളും വിവിധ നിറത്തിലുള്ളവ ഉപയോഗിക്കുക. ഒമേഗ-3 അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക. വിറ്റാമിൻ എ,ബി,ഇ എന്നിവയാൽ സമ്പുഷ്ടമായ വാഴപ്പഴം ചുളിവുകളും മുഖക്കുരുവും അകറ്റും. വെളുത്തുള്ളി രക്തത്തിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കും. മുഖക്കുരുവം അകറ്റും. പപ്പായ, കാരറ്റ്, എന്നിവ ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്. ഇത് ചർമത്തിലെ മാലിന്യങ്ങളെ അകറ്റും. നിറവും തുടിപ്പും നൽകും. കൃത്യമായി വ്യായാമം ചെയ്യുക. ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ പഞ്ചസാര,ആൽക്കഹോൾ,സംസ്കരിച്ച ഭക്ഷണങ്ങൾ, പാടയോട് കൂടിയ പാലും പാലുൽപ്പനങ്ങളും. Content Highlights:how to get rid of pimples through food habbits, pimple hacks simple tips ,food,food hacks

കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

$
0
0
ഒരു മനുഷ്യന്റെ ആരോഗ്യത്തിന് അടിത്തറയിടുന്നത് അയാൾ കുട്ടിയായിരിക്കുമ്പോൾ പിന്തുടർന്ന ഭക്ഷണശീലങ്ങളും ജീവിതരീതിയുമാണ്. ഇക്കാരണത്താൽത്തന്നെ കുട്ടികളുടെ ഭക്ഷണ- വ്യായാമശീലങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. പോഷകസമൃദ്ധമായ ഭക്ഷണവും ഒപ്പം നല്ല വ്യായാമവും കുട്ടികളുടെ ആരോഗ്യത്തിന് അടിത്തറയിടുന്നു. വേണ്ടത്ര ഭക്ഷണം കഴിക്കുന്നില്ല, ചില ഭക്ഷണപദാർഥങ്ങളോട് വിമുഖത കാണിക്കുന്നു തുടങ്ങിയ പരാതികൾ രക്ഷിതാക്കൾക്ക് പതിവാണ്. ഒന്നിച്ച് ഒരുപാട് ഭക്ഷണം കൊടുക്കുന്നതിനു പകരം സമയനിഷ്ഠ പാലിച്ചുകൊണ്ടുതന്നെ പലപ്രാവശ്യമായി കുട്ടികൾക്ക് ഭക്ഷണം നൽകുന്നതാണ് ഉചിതം. സാധാരണ കഴിക്കുന്ന മൂന്നു നേരേത്തതിനു പുറമെ ഇടനേരത്ത് രണ്ടു തവണയെങ്കിലും കുട്ടികൾക്ക് ഭക്ഷണം നൽകാവുന്നതാണ്. കൂടാതെ പുതിയ ഒരു ഭക്ഷണം പരിചിതമാകാൻ കുട്ടികൾക്ക് പത്ത് തവണവരെ നൽകേണ്ടി വന്നേക്കാമെന്നും പോഷകാഹാരവിദഗ്ധർ പറയുന്നു. ഒരു തവണ നിരസിച്ചുവെന്ന കാരണത്താൽ കുട്ടികൾക്ക് ഏതെങ്കിലും ഭക്ഷണംതീരെ നൽകാതിരിക്കുന്നത് ശരിയല്ലെന്നർഥം. കുട്ടികൾ എപ്പോഴും പിൻപറ്റുന്നത് രക്ഷിതാക്കളുടെ ഭക്ഷണശീലമാണ്. കൊഴുപ്പും മധുരവും കുറഞ്ഞ ആരോഗ്യകരമായ വിഭവങ്ങളാണ് തീൻമേശയിൽ രക്ഷിതാക്കളുടെ മുന്നിലെങ്കിൽ കുട്ടികളും അത് ശീലിക്കും എന്നതിൽ തർക്കമില്ല. 2005ൽ അമേരിക്കൻ കൃഷിവകുപ്പും ആരോഗ്യ മാനവികസേവന വകുപ്പും സംയുക്തമായി പുറത്തിറക്കിയ, രണ്ടുവയസ്സിനു മുകളിലുള്ള കുട്ടികൾക്കായുള്ള പോഷകാഹാര നിർദേശങ്ങൾ ഇവിടെയും പ്രസക്തമാണ്. പൂരിതകൊഴുപ്പ്,ട്രാൻസ്ഫാറ്റ്സ്, കൊളസ്ട്രോൾ, ഉപ്പ്, പഞ്ചസാര ഇവയുടെ ഉപയോഗം കുട്ടികളുടെ ഭക്ഷണത്തിൽ നന്നായി കുറയ്ക്കണമെന്നാണ് ഇതിലെ പ്രധാന നിർദേശങ്ങൾ. പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് നീക്കിയതോ കുറച്ചതോ ആയ പാൽ, കൊഴുപ്പു കുറഞ്ഞ മാംസം, മത്സ്യം, മുട്ട, ബീൻസ്, അണ്ടിപ്പരിപ്പ്, തവിടോടുകൂടിയ ധാന്യങ്ങൾ തുടങ്ങിയവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് മാർഗനിർദേശങ്ങളിൽ പെടുന്നു. കുട്ടികളുടെ എല്ലിനും പല്ലിനും ഉറപ്പു ലഭിക്കാൻ കാത്സ്യം അത്യന്താപേക്ഷിതമാണ്. പാലാണ് കാത്സ്യം എളുപ്പം ലഭിക്കുന്ന ആഹാരം. ബ്രോക്കോളി,സോയാ, വിവിധയിനം പയറുവർഗങ്ങൾ തുടങ്ങിയവയിലും പാലിനു പകരംനിൽക്കാവുന്ന അളവിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. പുതിയ തലമുറയിലെ കുട്ടികളിൽ കാണുന്ന പ്രധാന പ്രശ്നം പൊണ്ണത്തടിയാണ്. വറുത്തതും പൊരിച്ചതുമായ സാധനങ്ങൾ ഇടയ്ക്കിടെ കൊറിച്ചുകൊണ്ടിരിക്കുന്നതും വ്യായാമക്കുറവുമാണ്(കുട്ടികൾക്ക് ദിവസം ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും മേലനങ്ങിയുള്ള വ്യായാമം ആവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു) അമിതവണ്ണത്തിന് കാരണം. യാത്രയ്ക്കിടയിലും മറ്റും രക്ഷിതാക്കൾ തന്നെ വാങ്ങിക്കൊടുക്കുന്ന ശീതളപാനീയങ്ങൾ, കുർക്കുറെ, ലെയ്സ് തുടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾ കുട്ടികളുടെ പൊണ്ണത്തടിക്കു കാരണമാകുന്നുണ്ട്. മിക്ക പാക്കറ്റ് ഭക്ഷ്യവിഭവങ്ങളിലും രുചിക്കും തുടർന്ന് കഴിക്കാൻ പ്രേരണ നൽകുന്നതിനുമായി അനാരോഗ്യകരമായ ചേരുവകൾ ഉൾപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രാതലാണ് കുട്ടികൾക്ക് ഒരു ദിവസത്തേക്കുള്ള ഊർജത്തിന് അടിത്തറയേകുന്ന ഭക്ഷണം. അതിനാൽ അവർ പ്രാതൽ നന്നായി കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സ്കൂളിൽ പോകുന്ന കുട്ടികളുടെ കാര്യത്തിൽ കൊണ്ടുപോകുന്ന ഭക്ഷണം മുഴുവൻ കഴിക്കുന്നുണ്ടോ എന്നും രക്ഷിതാക്കൾ അന്വേഷിക്കണം. കുട്ടികളുടെ വാശിക്കനുസരിച്ചല്ലെങ്കിലും വിഭവങ്ങളിൽ ആവും വിധം മാറ്റം വരുത്തുന്നത് അവർക്കത് കഴിക്കാനുള്ള ഉത്സാഹമേറ്റും. എണ്ണയിൽ വറുത്തതും പൊരിച്ചതുമായവയ്ക്കു പകരം ആവിയിൽ വേവിച്ച ഭക്ഷണങ്ങൾക്ക് പ്രാമുഖ്യം നൽകണം. ഉപ്പ്, പഞ്ചസാര എന്നിവ കുറയ്ക്കണം. ഒരു ദിവസത്തെ ഭക്ഷ്യവിഭവങ്ങൾ തീരുമാനിക്കുന്നതിലും തയ്യാറാക്കുന്നതിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നത് അവർക്ക് അന്നത്തെ ഭക്ഷണത്തോട് താത്പര്യം വളർത്താൻ സഹായിക്കും. നന്നായി കളിക്കുന്ന കുട്ടികൾക്കേ നന്നായി ഭക്ഷണം കഴിക്കാനുമാകൂ. ടെലിവിഷന്റെയും കമ്പ്യൂട്ടറിന്റെയും മുന്നിൽ ചടഞ്ഞിരിക്കാൻ അനുവദിക്കാതെ അവരെ ഓടിച്ചാടി കളിക്കാൻ അനുവദിക്കുക. ഓർക്കുക ഭക്ഷണകാര്യത്തിലെന്നപോലെ വ്യായാമത്തിന്റെ കാര്യത്തിലും കുട്ടികൾക്ക് മാതൃക മുതിർന്നവർതന്നെയാണ്. Content Highlights: kids food, children, food for kids, food special, food feature

ചിക്കന്‍ കൊണ്ടൊരു വെറൈറ്റി സ്റ്റൂ

$
0
0
ഭക്ഷണം പ്രേമികൾക്കും പാചകപ്രേമികൾക്കും മാറ്റി നിർത്താനാവാത്തതാണ് ചിക്കൻ വിഭവങ്ങൾ. ചിക്കൻ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സ്റ്റൂ പരീക്ഷിക്കാം ചേരുവകൾ 1. ചിക്കൻ കഷ്ണങ്ങളാക്കുക - ഒരു കിലോ 2. വലിയ ഉള്ളി മുറിച്ചത് - അഞ്ചെണ്ണം 3. പച്ചമുളക് കീറിയത് - അഞ്ചെണ്ണം 4. തക്കാളി മുറിച്ചത് ഒന്ന് 5. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - കാൽ കപ്പ് 6. മഞ്ഞൾപൊടി - കാൽ ചെറിയ സ്പൂൺ 7. പട്ട - മൂന്ന് കഷ്ണം 8. ഗ്രാമ്പൂ - അഞ്ചെണ്ണം 9. ഏലക്കായ പൊടിച്ചത് - കാൽ ചെറിയ സ്പൂൺ 10. കുരുമുളകുപൊടി പൊടിച്ചത് - ഒരു വലിയ സ്പൂൺ 11. ഉപ്പ് - ആവശ്യത്തിന് 12. കോക്കനട്ട് മിൽക്ക് പൗഡർ കലക്കിയത് - രണ്ട് കപ്പ് 13. എണ്ണ - രണ്ട് ടേബിൾ സ്പൂൺ പാകം ചെയ്യുന്ന വിധം കുക്കർ അടുപ്പിൽ വെച്ച് എണ്ണയൊഴിച്ച് ചൂടായാൽ 2 മുതൽ 5 വരെയുള്ള ചേരുവകൾ നന്നായി വഴറ്റി കാൽ ചെറിയ സ്?പൂൺ മഞ്ഞൾപൊടിയും പട്ടയും ഗ്രാമ്പൂവും ഏലക്കായ പൊടിച്ചതും ചേർത്ത് ഒന്നുകൂടി വഴറ്റി, ചിക്കൻകഷ്ണങ്ങളും അല്പം വെള്ളവും ചേർത്ത് വേവിക്കുക. വെന്തുകഴിഞ്ഞാൽ തേങ്ങാപ്പാലും കുരുമുളകുപൊടിയും ചേർത്ത് തിളപ്പിച്ച് അടുപ്പിൽനിന്ന് മാറ്റുക. അല്പനേരം തുറന്നുവെക്കുക. ഈ കറി ചപ്പാത്തിയുടെയും പൂരിയുടെയും കൂടെ വിളമ്പാം. Content Highlights:chicken stew, chicken variety,chicken curry, easy chicken recipes

ഗര്‍ഭകാലത്ത് മാത്രമല്ല മൂലയൂട്ടുന്ന സമയത്തും വേണം ഭക്ഷണത്തില്‍ ശ്രദ്ധ

$
0
0
മുലയൂട്ടൽ കാലം ഗർഭകാലം പോലെ തന്നെ ഭക്ഷണകാര്യത്തിൽ നിഷ്കർഷ പാലിക്കേണ്ട സമയമാണ്. നഗരജീവിതത്തിലെ തിരക്കുകൾക്കിടയിൽ ഗർഭകാലം എങ്ങനെയെങ്കിലും അവസാനിച്ചുകിട്ടിയാൽ പിന്നെ, സ്വന്തം ആരോഗ്യത്തെക്കുറിച്ചും ഭഭക്ഷണ രീതികളേയും പറ്റി സ്ത്രീകൾ അശ്രദ്ധരാകാറാണ് പതിവ്. ധാരാളം അന്നജവും പ്രോട്ടീനുകളും ആവശ്യത്തിന് കൊഴുപ്പുമടങ്ങിയ ഭക്ഷണം മുലപ്പാൽ നന്നായി ഉണ്ടാകാൻആവശ്യമാണ്. മൂന്നുനേരവും ചോറുണ്ണാൻ നിർബന്ധിക്കുന്ന പഴയ അമ്മമാരെ ആധുനിക സ്ത്രീകൾക്കും പേടിയാണ്. മൂന്നുനേരവും ചോറു തന്നെ വേണമെന്നില്ലെങ്കിലും ധാരാളം അന്നജമടങ്ങിയ ഭക്ഷണം മുലയൂട്ടുന്ന അമ്മമാർക്കാവശ്യമാണ്. മത്സ്യം, മാംസം, പയറുവർഗങ്ങൾ എന്നിവ നല്ല പ്രോട്ടീൻ അടങ്ങിയ ഭക്ഷണസാധനങ്ങളാണ്. ഇലക്കറികൾ ധാരാളമായി ഉപയോഗിക്കുന്നത് ഇരുമ്പുസത്തിന്റെ കുറവ് പരിഹരിക്കാൻ സഹായിക്കും. ഗർഭവും പ്രസവ സമയത്തെ രക്തസ്രാവവും മൂലം ഇരുമ്പുസത്തിന്റെ കുറവുണ്ടാകാം. എത്ര സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും പ്രസവിച്ച മകൾക്ക്, ആട്ടിൻ കരൾ വാങ്ങി പാകം ചെയ്തുകൊടുക്കാൻ നിഷ്കർഷിക്കുന്ന നാട്ടിൻപുറത്തെ അമ്മമാരെ കണ്ടിട്ടില്ലേ ? ആട്ടിൻകരളിൽ ധാരാളം ഇരുമ്പുസത്തുണ്ട്.മാംസത്തിലും കരളിലും നിന്ന് ഈസ്ട്രജൻ പോലെയുള്ള ഹോർമോണുകളും ശരീരത്തിലെത്തും. മുലയൂട്ടൽകാലത്ത് സ്ത്രീശരീരത്തിൽ സ്ത്രീഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവ ഏറ്റവും താഴ്ന്ന നിലയിലേ കാണൂ. ഇവയുടെ കുറവു പരിഹരിക്കാൻ ഒരളവുവരെ ഈ ഭക്ഷണരീതി സഹായിക്കും. മാംസം പാകം ചെയ്യാൻ ധാരാളം വെളുത്തുള്ളിയും കുരുമുളകും ജീരകവുമെല്ലാം ഉപയോഗിക്കാറുണ്ടല്ലോ. ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല ഇവയുടെ ഉപയോഗം.വെളുത്തുള്ളിയും കുരുമുളകും വിശപ്പിനെ ഉത്തേജിപ്പിക്കുന്നു. ഇതുകൂടാതെ വെളുത്തുള്ളി ശരീരത്തിലെ കൊളസ്ട്രോളിനേയും അപൂരിത ഫാറ്റി ആസിഡുകളേയും നിയന്ത്രിക്കാൻ സാഹായിക്കുന്നുണ്ട്. കറികളിൽ വറുത്തിടാനുപയോഗിക്കുന്ന കുടുകിനും ഇതേ ഗുണമുണ്ടത്രേ. ഗർഭിണികൾക്കുവേണ്ടി ഭക്ഷണം പാകം ചെയ്യുമ്പോഴും പേറ്റുമരുന്നുകളിലും ധാരാളം വെളിച്ചെണ്ണയും നെയ്യുമൊക്കെ ഉപയോഗിക്കാറുണ്ടല്ലോ. മുലപ്പാലിന്റെ നിർമ്മാണത്തിന് കൊഴുപ്പുകൾ ആവശ്യമാണ്. പക്ഷേ, അവയെ നിയന്ത്രണവിധേയമാക്കാനും അനാവശ്യ സ്വാധീനങ്ങൾ ഒഴിവാക്കാനും ഇത്തരം നാടൻപ്രയോഗങ്ങൾ ഉതകുന്നു. കുരുമുളക് നല്ല ദഹനസഹായിയാണ്. കൂടാതെ ചെറിയതോതിൽ രോഗാണുനിവാരണശക്തികൂടിയുണ്ട്. ജീരകമാകട്ടെ, മുലപ്പാൽ ധാരാളമുണ്ടാകാൻ സഹായിക്കുന്ന ഘടകമാണ്. നല്ലദഹനസഹായിയുമാണ് ജീരകം. പച്ചക്കറികളും പഴങ്ങളുമൊക്കെ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. വിറ്റാമിനുകളും മിനറലുകളുമൊക്കെ മുലപ്പാൽ നിർമ്മാണത്തിന് ആവശ്യമാണ്. Content Highlights:Lactation period and food, Food foor mothers
Viewing all 4354 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>