ഊണിനൊപ്പം രുചിയോടെ കഴിക്കാൻ പച്ചക്കറികൾ ചേർത്ത തായ് വെജ് ഗ്രീൻ കറി പരീക്ഷിക്കാം ചേരുവകൾ ഗ്രീൻ കറി പേസ്റ്റ്- 90 ഗ്രാം എണ്ണ- ആവശ്യത്തിന് ചീസ്- 32 ഗ്രാം പനീർ- 64 ഗ്രാം കാപ്സിക്കം- 64 ഗ്രാം ബേബികോൺ- 64 ഗ്രാം ഗ്രീൻപീസ് വേവിച്ചത്- 64 ഗ്രാം മഷ്റൂം അരിഞ്ഞത്- 64 ഗ്രാം വേവിച്ച കോളിഫ്ളവർ- 90 ഗ്രാം തേങ്ങാപ്പാൽ 250 ഗ്രാം പഞ്ചസാര- ആവശ്യത്തിന് ഉപ്പ്- പാകത്തിന് തയ്യാറാക്കുന്ന വിധം ഒരു നോൺസ്റ്റിക് പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഗ്രീൻകറി പേസ്റ്റ് ചേർത്ത് ചെറുതീയിൽ ഒരു മിനിറ്റ് വഴറ്റുക. അതിലേയ്ക്ക് പനീർ, കാപ്സിക്കം, ബേബികോൺ, ഗ്രീൻപീസ്, കോളിഫ്ളവർ, മഷ്റൂം എന്നിവ ചേർത്ത് ഇളക്കുക. നന്നായി വഴറ്റിക്കഴിഞ്ഞ് തേങ്ങാപ്പാൽ ചേർത്ത് രണ്ട് മിനിറ്റ് ഇളക്കുക. തിളവരുമ്പോൾ ഉപ്പും പഞ്ചസാരയും ചേർത്തിളക്കി അടുപ്പിൽ നിന്ന് ഇറക്കാം. മുകളിൽ ചീസ് വിതറാം. ചോറിനൊപ്പം വിളമ്പാം. കൂടുതൽ പാചകക്കുറിപ്പുകൾ അറിയാൻ ഗൃഹലക്ഷ്മി വാങ്ങാം Content Highlights:Thai Veg Green Curry for lunch
↧