പതിവ്മട്ടൺ വിഭവങ്ങളിൽ നിന്ന് വ്യത്യസ്തമായതൊന്ന് പരീക്ഷിച്ചാലോ? മട്ടൺ സ്റ്റോക്ക് കൊണ്ട് നല്ലി നിഹാരി തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ മട്ടൺ - ഒരു കിലോ മട്ടൺ സ്റ്റോക്ക് - രണ്ട് ലിറ്റർ സവാള - 300 ഗ്രാം തൈര് - 200 ഗ്രാം പച്ചമുളക് - 50 ഗ്രാം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 50 ഗ്രാം കസ്കസ് - 50 ഗ്രാം മഞ്ഞൾപൊടി - 30 ഗ്രാം ജീരകം, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, ജാതിക്ക - 100 ഗ്രാം മല്ലിപ്പൊടി - 50 ഗ്രാം മുളകുപൊടി - 30 ഗ്രാം തക്കാളി പ്യൂരി - 300 മില്ലി നെയ്യ് - 250 മില്ലി റിഫൈൻഡ് ഓയിൽ - 150 മില്ലി ബട്ടർ - 250 ഗ്രാം തയ്യാറാക്കുന്ന വിധം പാനിൽ എണ്ണയും നെയ്യും ചൂടാകുമ്പോൾ കറുവാപ്പട്ട, ഗ്രാമ്പൂ, ജീരകം, ഏലക്കായ, ജാതിക്ക എന്നിവയിട്ട് ചൂടാക്കുക. അതിലേക്ക് സവാള നുറുക്കിയത് ചേർത്ത് ബ്രൗൺനിറത്തിൽ വഴറ്റണം. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കുക. ഇനി മട്ടൺ, തൈര്, മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി വേവിക്കുക. ശേഷം മട്ടൺ സ്റ്റോക്കും തക്കാളി പ്യൂരിയും ചേർത്ത് 40 മിനിട്ട് വേവിക്കണം. അടുപ്പിൽനിന്നെടുത്ത് മട്ടൺ മാറ്റിവെച്ച്, ഗ്രേവി നന്നായി അരിക്കുക. വീണ്ടും അടുപ്പിൽവെച്ച് മട്ടണും ചേർത്ത് ഗ്രേവി കുറുകുന്നതുവരെ വേവിക്കുക. എണ്ണയിൽ ഫ്രൈ ചെയ്ത സവാള, ചെറുനാരങ്ങാനീര്, അൽപം ഗരംമസാലപ്പൊടി എന്നിവ ഏറ്റവും മുകളിൽ തൂവിക്കൊടുക്കാം. Content Highlights:nalli nihari recipe
↧